ആ നാദം നിലച്ചു …ബാലഭാസ്കര് വിട വാങ്ങി

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന, പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) ഇന്നു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി

0

തിരുവനന്തപുരം ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന, പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) ഇന്നു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്​ഷനു സമീപമുണ്ടായ അപകടത്തില്‍ ഏകമകള്‍ ഒന്നര വയസ്സുകാരി തേജസ്വിനി ബാല അന്നു തന്നെ മരിച്ചിരുന്നു. കുടുംബസമേതം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചു മറിയുകയായിരുന്നു. ഭാര്യ ലക്ഷ്മി (38)യും വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും (29) ചികിത്സയിലാണ്.

ബാലഭാസ്കര്‍ അപകട നില തരണം ചെയ്തുവെന്ന് വാര്‍ത്തകള്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ് വന്നിരുന്നു.ബാ​ല​ഭാ​സ്‌​ക​റി​ന് ഇ​നി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വരില്ലന്നും ​ ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടി വെന്റിലേറ്റ​ര്‍ സ​ഹാ​യം വേ​ണ്ടി​വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് അറിയിച്ചത് .ആശുപത്രിയില്‍ നിന്നും ലഭിച്ച ആശ്വാസ വാര്‍ത്തകളുടെ പിന്നാലെയാണ് ബാലഭാസ്കറിന്റ അപ്രതീക്ഷിതമായ വിയോഗം .

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുന്‍സീറ്റിലായിരുന്നു. പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. .

വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. .ബാലഭാസ്കർ. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

You might also like

-