ബാബരി മസ്ജിദ്കേസ് ; സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങള്‍,രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന രേഖ രാജീവ് ധവാൻ കീറിഎറിഞ്ഞു

വാദത്തിനിടെ ഹിന്ദു മഹാസഭ നൽകിയ ഭൂമിയുടെ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിയില്‍ കീറിഎറിഞ്ഞു

0

ഡൽഹി :ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍. വാദത്തിനിടെ ഹിന്ദു മഹാസഭ നൽകിയ ഭൂമിയുടെ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിയില്‍ കീറിഎറിഞ്ഞു . രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്നതായിരുന്നു രേഖകള്‍.എന്നാല്‍ ചെയര്‍മാന്റെ നീക്കത്തില്‍ ബോർഡിലെ മറ്റംഗങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിച്ചു .കേസില്‍ ഇന്ന് അഞ്ച് മണിക്ക് മുന്‍പ് വാദം തീരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.ഇതിനിടെ കേസില്‍നിന്ന് പിന്മാ റുന്നുവെന്ന് കാണിച്ച് സുന്നി വഖ്ഫ് ബോർഡ് ചെയർമാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ നല്‍കി

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി 40 ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്നത്തോടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കും. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനുട്ട് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ വാദം പൂര്‍ത്തീകരിക്കാനാകാത്തതിനാല്‍ കേസില്‍ കക്ഷിയായ രാംലല്ലക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന് ഇന്ന് പ്രത്യേകം 45 മിനുട്ട് അനുവദിച്ചിട്ടുണ്ട്. ഇതിന് എതിര്‍ വാദമുന്നയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാ‍ഷകന്‍ രാജീവ് ധവാന് ഒരു മണിക്കൂറും വകയിരുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അവസാനിക്കും.

നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.

You might also like

-