മോദി വാരാണസിയില്‍; പട്ടികയില്‍ ഇല്ലാതെ പത്തനംതിട്ട,അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും
എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കുമോയെന്ന ചോദ്യം നിലനില്‍ക്കയായിരുന്നു ഈ നിലപാട് എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ അദ്വാനിയ്ക്ക് സീറ്റ് ലഭിച്ചില്ല. ബിജെപിയുടെ പ്രമുഖ നേതാക്കളായ മുരളി മനോഹര്‍ ജോഷിയും മനേകാ ഗാന്ധിയും വരുൺ ഗാന്ധിയും ബിജെപി പട്ടികയില്‍ ഇടം നേടിയില്ല.
ഡൽഹി :ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും.ബിജെപി അധ്യക്ഷന്‍ അമിത്ഷാ എല്‍ കെ അദ്വാനി മല്‍സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് അമിത് ഷാ മല്‍സരിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവിലും മത്സരിക്കും.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ നിന്നു തന്നെയാണ് മത്സരിക്കുന്നത്. ഹേമമാലിനി മഥുരയിലും കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും. അതേ സമയം മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ ഇത്തവണ അമിത്ഷായുടെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ പത്തനംതിട്ടയെ മാത്രം ഒഴിവാക്കിയാണ് കേന്ദ്രമന്ത്രി ജെ പി നദ്ദ ബാക്കി 13 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്നാണ് സൂചന
സ്ഥാനാര്‍ഥിത്വത്തിന് പ്രായപരിധി നിശ്ചിയക്കേണ്ടെന്ന് ബി ജെ പി പാര്‍ലമെന്‍ററി ബോര്‍ഡ് നേരത്തെ തീരുമാനം വ്യക്തമാക്കിയിരുന്നു. 75 വയസ് പിന്നിട്ടവരേയും മല്‍സരിപ്പിക്കുമെന്ന് വിശദമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡിന്റെ നിലപാട്. എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കുമോയെന്ന ചോദ്യം നിലനില്‍ക്കയായിരുന്നു ഈ നിലപാട് എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ അദ്വാനിയ്ക്ക് സീറ്റ് ലഭിച്ചില്ല. ബിജെപിയുടെ പ്രമുഖ നേതാക്കളായ മുരളി മനോഹര്‍ ജോഷിയും മനേകാ ഗാന്ധിയും വരുൺ ഗാന്ധിയും ബിജെപി പട്ടികയില്‍ ഇടം നേടിയില്ല.
182 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചത്. നിതിന്‍ ഗഡ്കരി നാഗ്പൂറിലും, രാജ്നാഥ് സിങ് ലക്നൗവ്വിലും, ഹേമ മാലിനി മഥുരയിലും, സ്മൃതി ഇറാനി അമേഠിയിലും, വികെ സിങ് ഗാസിയാബാദിലും, സാക്ഷി മഹാരാജ് ഉന്നാവിലും, പൂനം മഹാജന്‍ മുംബൈ നോര്‍ത്തിലും, കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും.
കർണാടകത്തിലെ ഹാസനിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ മഞ്ജുവാണ് ബിജെപി സ്ഥാനാർഥി. അതേസമയം
സുമലത മത്സരിക്കുന്ന മണ്ട്യയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. സിപിഎമ്മിൽ നിന്ന് രാജിവച്ച എംഎൽഎ ഖഗൻ മുർമുവിന് മാൽഡ ഉത്തർ സീറ്റാണ് ബിജെപി നല്‍കിയത്. കോൺഗ്രസില്‍ നിന്ന് രാജിവെച്ച എംഎൽഎ ഉമേഷ് ജാദവ് കൽബുർഗിയിൽ മല്ലികാർജുൻ ഖാർഖേയെ നേരിടും. തൂത്തുക്കുടിയിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരജൻ മത്സരിക്കുമ്പോള്‍ കോയമ്പത്തൂരിൽ മുൻ സംസ്ഥാന പ്രസിഡന്റ് സി പി രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ശിവഗംഗയിൽ നിന്ന് മത്സരിക്കുന്നത്.
-
The Central Election Committee of the Bharatiya Janata Party has decided the names of 184 candidates for the ensuing General Elections to the Parliamentary Constituency of different States. The list is available at http://bjp.org