അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം പ്രിയങ്കയുടെ പ്രസ്താവനക്കെതിരെ ലീഗ് പ്രമേയം
പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു
പാണക്കാട് : രാമജന്മഭൂമിക്ക് ആശംസ നേര്‍ന്നും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുമുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി. അടിയന്തര നേതൃയോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.