അയോധ്യ കേസ്; സുപ്രിം കോടതിയില്‍ പുതിയ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുക. അന്തിമ വാദം കേൾക്കുന്ന തിയതി ഇന്ന് തീരുമാനിക്കും.അയോധ്യ തർക്കത്തിൽ ഉടൻ വാദം കേൾക്കണമോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരുൾപ്പെട്ട പുതിയ ബഞ്ചാണ് തീരുമാനിക്കുക.

0

ഡൽഹി:സുപ്രിം കോടതിയിൽ അയോധ്യ കേസ് ഇന്ന് പുതിയ ബെഞ്ചിന് മുന്നിൽ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുക. അന്തിമ വാദം കേൾക്കുന്ന തിയതി ഇന്ന് തീരുമാനിക്കും.അയോധ്യ തർക്കത്തിൽ ഉടൻ വാദം കേൾക്കണമോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരുൾപ്പെട്ട പുതിയ ബഞ്ചാണ് തീരുമാനിക്കുക. പഴയ ബെഞ്ച് ഇന്നുമുതൽ അന്തിമവാദം കേൾക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്നത്തെ മൂന്നംഗ ബെഞ്ചിൽ ഉണ്ടായിരുന്ന ദീപക് മിശ്ര വിരമിക്കുകയും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഒഴിവാക്കുകയും ചെയ്തിരുന്നു. ശേഷം കേസ് സ്വന്തം ബെഞ്ചിലേക്ക് വരുത്തുകയും ചെയ്തു. രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കുന്നതിനാൽ തെരഞ്ഞെടുപ്പിനുശേഷം വാദം കേട്ടാൽ മതിയെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം. വേഗം തീർപ്പുകൽപ്പിക്കണമെന്ന് കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാര്‍ പഴയ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

അയോധ്യയിലെ രണ്ടേക്കർ 77 സെന്റ് തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാക്കും രാംരല്ല വിരാജ്മനിനുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉള്ള അപ്പീലുകളാണ് സുപ്രിം കോടതിക്ക് മുന്നിൽ ഉള്ളത്. അയോധ്യ കേസിലെ നിയമപ്രശ്നം ഏഴംഗ ബെഞ്ചിന് വിടേണ്ടെന്ന് കോടതി തീരുമാനിച്ചിരുന്നു.

You might also like

-