എം .ഇ. എസ് എക്സലൻസ് അവാർഡ് വിതരണവും ഇഫ്താർ മീറ്റും

ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി വി .നാരായണൻ പൊതു പരിപാടി ഉദ്ഘാ ടനം ചെയ്തു

0
റിയാദ് :  .എം. ഇ.എസ് റിയാദ് ചാപ്റ്ററിലെ അംഗങ്ങ ളുടെ കുട്ടികളിൽ  നിന്നും ഖുർആൻ മുഴുവനും  മനഃപാഠമാക്കിയ മൂന്ന് കുട്ടികളെയും , കഴിഞ്ഞ വർഷത്തെ ഹിമാചര അന്താരാഷ്ട്ര അവാർഡ് നേടിയ റിയാദ് ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ഹെഡ് മിസ്ട്രിസ് മൈമൂന അബ്ബാസിനെയും ആദരിച്ചു. .ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി വി .നാരായണൻ പൊതു പരിപാടി ഉദ്ഘാ ടനം ചെയ്തു . ഗാനിം മുഹമ്മദ് യാക്കൂബ് ,സിയ ശുകൂർ ,ഹുദാ അബ്ദുൽ ഖാദിർ , മുഹമ്മദ് സുഹൈൽ ,നദ നജീബ് ,അഹമ്മദ് യൂസുഫ് റിദ ,ഹാനിയ ഹബീബ് ,അഫ്‌നാൻ അബ്ബാസ് ,വഫ സൈദാലി ,സഫ സയ്യിദലി , എന്നിവരെ സ്വർണ മെഡലും ഫലകവും നൽകി ആദരിച്ചു .  ചാപ്റ്റർ പ്രസിഡഡന്റ് അജ്മൽ പി. വി  അധ്യക്ഷത  വഹിച്ചു .  ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു .
 ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ പർവേഷ്  സൗകത്തു ,യാര സ്കൂൾ പ്രൻസിപ്പൽ ആസിമ സലിം ,ഹുസ്സൈൻ അലി, അഹമ്മദ് കോഴ ഫ്ലെറിയ  എന്നിവർ അവാർഡുകൾ വിതരണം നടത്തി . സേവാ സ്കൂൾ മുൻ ചെയർമാൻ നവാസ് , എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടേക്കേവിള , എം ഇ എസ് മുൻ പ്രൈസിഡന്റ് കാസിം മുസ്തഫ , നൗഷാദ് അലി ,ആദം ഓജി ,സലിം പള്ളിയിൽ, ചാപ്റ്റർ മുൻ സെക്രട്ടറി  അബ്ദുറഹിമാൻ കുട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി .
 അബൂബക്കർ എടത്തനാട്ടുകര റമദാൻ സന്ദേശം നൽകി .  റിയാദ് ചാപ്റ്റർ കഴിഞ്ഞ റമദാൻ  കാലങ്ങളിൽ സ്വരൂപിച്ച സകാത് ഫണ്ട് വിതരണത്തിനെയും  പഠന ത്തിൽ ഉന്നത വിജയം നേടാൻ സാധിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളര്ഷിപ്പിനെയും കുറിച്ച ട്രഷർ സത്താർ കായം കുളം  വിശദീകരിച്ചു.  ആഷിക് മുഹമ്മദ് , നിഷാൻ , നിസാർ ,സാജിദ് മുഹമ്മദ് ഡോക്ടർ അബ്ദുൽ അസീസ് ,അൻവർ ഐദീദ് , ഇഖ്‌മൽ , സഫ്ന നിസാൻ , ജുനൈന  അജ്മൽ, ബേബി ഫൈസൽ  എന്നിവർ നേതൃത്തം നൽകി .
You might also like

-