പി .എം .എഫ് അൽഗുവയ്യ യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി

0

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സൗദിയിലെ യൂണിറ്റ് തലങ്ങളിൽ നടന്നു വരുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി അൽഗുവയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിലും റമദാൻ കിറ്റ് വിതരണം നടത്തി . മരുഭൂമിയിലും കൃഷിയിടങ്ങളിലും ഒറ്റപെട്ടു കഴിയുന്ന ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്നവരെ കണ്ടെത്തി അർഹരായവർക്ക് അരി ,പഞ്ചസാര ,തേയില ,പാൽ ,പലവ്യഞ്ജനങ്ങളടക്കമുള്ള റമദാൻ കിറ്റുകളാണ് വിതരണം ചെയ്തത് . സൗദി നാഷണൽ കമ്മിറ്റി അംഗം ടിമ്മി ജോയ്കുട്ടിയുടെ നേതൃത്വത്തിൽ 130 കിലോമീറ്റർ ദൂരമുള്ള അൽഹസയിലും യൂണിറ്റ് സെക്രട്ടറി സന്തോഷ് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ
140 കിലോമീറ്റർ ദൂരമുള്ള ദവാദ്മി യുടെ പ്രാന്ത പ്രദേശങ്ങളിലുമായി രണ്ടു ടീമുകളായാണ് മരുഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ട് ആട്ടിടയന്മാരെ കണ്ടെത്തിയാണ് പ്രവർത്തനം നടത്തിയത് . ചാരിറ്റി കൺവീനർ സുരേഷ്,ദീപു കുര്യാക്കോസ് ,ഖജാൻജി രാജേന്ദ്രൻ കായംകുളം. ജോയിന്റ് സെക്രട്ടറി പ്രേമരാജൻ,എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനോയ് ചാണ്ടി കണ്ണൂർ, മധു പാലക്കാട് എന്നിവരും ഉണ്ടായിരുന്നു.അടുത്ത രണ്ടു വെള്ളിയാഴ്ചകളിലും അൽഗുവയ്യയുടെ ഉൾപ്രദേശങ്ങളിൽ റമദാൻ കിറ്റ് വിതരണം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു

Alert
You might also like

-