കൊച്ചിയിലും ,തൃശ്ശൂരിലും എ ടി എം കവർച്ച, രണ്ട് എടിഎം കൗണ്ടറുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്നു

തൃപ്പൂണിത്തുറ ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ചാലക്കുടി കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പത്ത് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

0

കൊച്ചി :സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചി ഇരുമ്പനത്തുമാണ് എടിഎമ്മുകള്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കൊള്ളയടിച്ചത് . എടിഎമ്മില്‍ നിന്നും പണം പിൻവലിക്കാൻ എത്തിയവരാണ് പൊലീസില്‍ അറിയിച്ചത്. എ ടി എം കൊള്ളയടിക്കപ്പെട്ടിട്ടും ബാങ്ക് ജീവനക്കാർ ഇത് തിരിച്ചറിഞ്ഞിരുന്നില്ല

തൃപ്പൂണിത്തുറ ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ചാലക്കുടി കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പത്ത് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഭിത്തി തുരന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നാണു വിവരം.

ഇരുമ്പനത്ത് കൂടാതെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട് സംഭവത്തിൽ കൊച്ചി പോലീസ് അന്വേഷണം വ്യപകമാക്കിയിട്ടുണ്ട്

You might also like

-