കാബൂൾ ചാവേർ ആകർമാണം 90 പേർ കൊല്ലപ്പെട്ടു 150 പേർക്ക്
ഭീകരവാദത്തിനും ഭീകരർക്ക് താവളം നൽകുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
കാബൂൾ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 90 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പതിമൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് സംഘം ഏറ്റെടുത്തിട്ടുണ്ട്.. മരിച്ചവരിൽ 27 താലിബാൻ ക്കാരും ഉൾപ്പെട്ടതായി താലിബാൻ സ്ഥികരിച്ചിട്ടുണ്ട്.
നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐ.എസ്. ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ട്. സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നൽകുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.13 യു.എസ്. സൈനികരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.
چنان کابل بی سرنوشت، در حال سقوط و آواره ام.
چه می توان نوشت؛ شهر نوجوانی و جوانی ام…ویرانم، به اندازه خون های جاری در جویت کابل !
چه غریبانه ویرانم که این طور آتش گرفتن ات را میبینم و جان می بازم.— Farahnaz Forotan (@FForotan) August 27, 2021
മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു.