സമുദ്ര അതിർത്തി ലങ്കിച്ച് ഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ 61 പേർ മോചന ശ്രമം തുടരുന്നു

വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികള്‍. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്.

0

തിരുവനന്തപുരം | ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെ ഉള്ളവർ. 61 പേരാണ് സെയ്‌ഷെൽസിൽ കുടുങ്ങി മോചനം കാത്ത് ഇരിക്കുന്നത്. വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയി പിടിയിലായവർ. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇവർ മൽസ്യബന്ധനത്തിന് പോയത്. ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയവരിൽ രണ്ടുപേർ മലയാളികളാണ്. അസംകാരായ അഞ്ചുപേരും ഉണ്ട്. ബാക്കി ഉള്ള തൊഴിലാളികളെല്ലാം തമിഴ്നാട്ടുകാർ ആണ്.

നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയാണ് ഇവർ. ഇവർക്ക് വേണ്ട അടിയന്തര സഹായം വേൾഡ് മലയാളി ഫെഡറേഷൻ എത്തിച്ചു നൽകിയിട്ടുണ്ട്.ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

വൻതുക പിഴയും ശക്തമായ കേസുകളുമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. അങ്ങനെെയെങ്കിൽ നിയമക്കുരുക്കുകളിൽ മോചനവും ഉപജീവനവും പ്രതിസന്ധിയിലാകും. ഇതൊഴിവാക്കാൻ അടിയന്തര ഇടപെടലാവശ്യപ്പെടുകയാണ് പെട്ടുകിടക്കുന്ന തൊഴിലാളികൾ.

അതേസമയഎം 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നത്.തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികള്‍. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോര്‍ക്കയും ഇടപെടല്‍ നടത്തിയിരുന്നു.

You might also like

-