ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം,അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം

സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ വസതിക്ക് നേരെ ഇടിച്ചിറങ്ങുകയായിരുന്നു.

0

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം . പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. നിലവിൽ പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ വസതിക്ക് നേരെ ഇടിച്ചിറങ്ങുകയായിരുന്നു. തുടർന്ന് ഡ്രോൺ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തട്ടില്ല.ആക്രമണത്തിൽ കാദിമിയുടെ ഏഴ് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റതായി രണ്ട് ഇറാഖി ഉദ്യോഗസ്ഥർ പറഞ്ഞു.

Drone attack targets Iraq PM, who escapes unhurt – Iraq military reut.rs/3qetP3F

Image

ആക്രണണത്തെ തുടർന്ന് ബാഗ്ദാദിലെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ വെടിവെയ്പ്പ് നടന്നതായാണ് റിപ്പോർട്ട്. ഏതാനും നാളുകൾക്ക് മുമ്പ് ഗ്രീൻ സോണിന് സമീപം പ്രതിഷേധം നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സായുധ സംഘങ്ങളിലെ അംഗങ്ങളാണ് ഗ്രീൻസോണിലെത്തി പ്രതിഷേധിച്ചത്.വിദേശ എംബസികളും സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിന്റെ ദിശയിൽ നിന്ന് സ്ഫോടനത്തിന്റെ ശബ്ദം കേട്ടു, തുടർന്ന് വെടിയൊച്ചകൾ കേട്ടു.ബാഗ്ദാദ് നിവാസികൾ പറഞ്ഞു.

ഒക്ടോബറിലെ വോട്ടെടുപ്പിന്റെ ഫലത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങൾക്കും പരാതികൾക്കും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ കനത്ത ആയുധധാരികളായ ഇറാൻ പിന്തുണയുള്ള മിലിഷ്യകളാണ്, തിരഞ്ഞെടുപ്പിൽ അവരുടെ പാർലമെന്ററി അധികാരത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. വോട്ടെടുപ്പിലും വോട്ടെണ്ണലിലും ക്രമക്കേട് നടന്നതായി ഇവർ ആരോപിച്ചു.

സർക്കാർ കെട്ടിടങ്ങളും വിദേശ എംബസികളും ഉൾക്കൊള്ളുന്ന ബാഗ്ദാദിലെ ഗ്രീൻ സോണിലെ കാദിമിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

You might also like

-