അഫ്ഗാനിസ്ഥാനിരണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി
ജഡ്ജിമാര്‍ കാറില്‍ കോടതിയിലേക്ക് വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. ജഡ്ജിമാര്‍ കാറില്‍ കോടതിയിലേക്ക് വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം.ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.