നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോഴ ആരോപണം നേരിടുന്ന എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരായ അന്വേഷണം തുടരുകയാണ്. വിജിലൻസ് സംഘം ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴിയെടുത്തു. സമീർ വാങ്കഡെക്ക് നൽകാനായി കിരൺ ഗോസാവി, ഫോണിൽ പണം ആവശ്യപ്പെടുന്നത് കേട്ടെന്ന പ്രഭാകർ സെയിലിന്റെ മൊഴിയാണ് എൻ.സി.ബിയെ പ്രതിരോധത്തിലാക്കിയത്. . മയക്കുമരുന്ന് കേസിൽ ഷാരൂഖാന്റെ മാനേജർ പൂജാ ദദ് ലാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എൻ.സി.ബി.അറിയിച്ചു
മുംബൈ |മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി മൂന്നാം ദിനമാണ് ജാമ്യം പരിഗണിക്കുന്നത്. ആര്യനെയും സുഹൃത്തുക്കളെയും നിയമ വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ അഭിഭാഷകർ കോടതിയില്‍ പറഞ്ഞത്. പണം നൽകി,ആഡംബര കപ്പലിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മോഡൽ മുൻമൂണിന്റെ അഭിഭാഷകൻ വാദിച്ചു. ആര്യൻഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും വ്യാജമായി തെളിവുകൾ സൃഷ്ടിച്ചു ജയിലിൽ അടച്ചിരിക്കുകയാണെന്നും മുകൾ റോത്തഗി ചൂണ്ടിക്കാട്ടി. ,
ജസ്റ്റീസ് നിതിൻ ഡബ്ല്യു സാമ്പ്രെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അർബാസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയുടെയും അലി കാസിഫ് ഖാൻ ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്നലെ കോടതിയിൽ നടന്നത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ വിശദമായി കേട്ടു. ഇന്ന് എൻസിബിയുടെ മറുവാദമാണ് കോടതി കേൾക്കാനിരിക്കുന്നത്. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുക.
അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ഇതിനായി പണമിടപാട് നടത്തിയെന്നുമുള്ള ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൽ സമീർ വാങ്കഡെയെ പ്രത്യേക വിജിലൻസ് സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. അരമണിക്കൂറോളം നടന്ന മൊഴിയെടുക്കലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ മഹാരാഷ്‌ട്രയിലെ എൻസിപി മന്ത്രി നവാബ് മാലികും സമീറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്