കൊച്ചി മയക്കു മരുന്ന് കേസിൽ കർശന വ്യവസ്ഥയോടെ ആര്യ ചേലാട്ടിനാണ് ജാമ്യം
ജനുവരി 30 ന് രാത്രിയാണ് കൊച്ചി നഗരത്തിലെ അപ്പാർട്ട്മെൻറിൽനിന്ന് ആര്യ ചേലാട്ട് ഉൾപ്പെടുന്ന സംഘം പിടിയിലായത്. കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ് എന്നിവരാണ് ആര്യയ്‌ക്കൊപ്പം പിടിയിലായത്.
കൊച്ചി : അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിനാണ് കർശന വ്യവസ്ഥകളോടെ ജസ്റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്.ജനുവരി 30 ന് രാത്രിയാണ് കൊച്ചി നഗരത്തിലെ അപ്പാർട്ട്മെൻറിൽനിന്ന് ആര്യ ചേലാട്ട് ഉൾപ്പെടുന്ന സംഘം പിടിയിലായത്. കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ് എന്നിവരാണ് ആര്യയ്‌ക്കൊപ്പം പിടിയിലായത്.
44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് . 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ആര്യ കോടതിയെ സമീപിച്ചത്.നേരത്തേ ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത് .