രാജ്യം കടുത്ത സാമ്പത്തിക പ്രസന്ധിയിൽ വെളിപ്പെടുത്തലുമായി പ്രധനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ് സുബ്രമണ്യൻ

”ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവായിരുന്നു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്

0

ഡൽഹി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലായെന്നും വലിയ മാന്ദ്യമാണെന്ന വെളിപ്പെടുത്തലുമായി മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ് സുബ്രമണ്യൻ. ഐഎംഎഫിന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് കൂടുതൽ സ്ഥിതികരണവുമായി അരവിന്ദ് രംഗത്ത് വന്നത്. ഇപ്പോൾ ഇന്ത്യ അഭിമുഖികരിക്കുന്നത് സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമെന്നും അരവിന്ദ് കൂട്ടി ചേർത്തു. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവായിരുന്നു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് രാജ്യത്തിന്റെ വലിയ മാന്ദ്യമാണ്. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നു..

ഇന്ത്യ ഇത്രയും രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിനെയെല്ലാം കേന്ദ്ര സർക്കാർ നിഷേദിക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ ഇതുവരെയും ഈ കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടുകള്‍

You might also like

-