അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

കേന്ദ്ര സര്‍ക്കാരുമായി ഒരുമിച്ച് പോകാന്‍ തയ്യാറാണെന്നും ഡല്‍ഹിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചതായും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെജരിവാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

0

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചും ജലസംഭരണ പദ്ധതികളെ കുറിച്ചും ഡല്‍ഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി കെജരിവാള്‍ ചര്‍ച്ച നടത്തി.

കേന്ദ്ര സര്‍ക്കാരുമായി ഒരുമിച്ച് പോകാന്‍ തയ്യാറാണെന്നും ഡല്‍ഹിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചതായും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെജരിവാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മഴക്കാലത്ത് യമുന നദിയിലെ ജലം സംഭരിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ചും ചര്‍ച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. യമുന നദിയില്‍ നിന്നും ജലം സംഭരിക്കുന്നത് ഒരു വര്‍ഷത്തേക്കുള്ള ജലക്ഷാമം പരിഹരിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടും അടുത്ത അഞ്ച് വര്‍ഷത്തെ ഭരണത്തിനായുള്ള ആശംസകള്‍ നേര്‍ന്ന് കൊണ്ടുമാണ് കെജരിവാള്‍ മടങ്ങിയത്.

You might also like

-