ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

0

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി എ കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമല്ലെന്നും മന്ത്രി. ഗവര്‍ണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

You might also like

-