ഡൽഹിയിൽ സ്തീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര?
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്
ഡൽഹി :സ്തീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര പരിഗണനയിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ സൗജന്യ യാത്രയെ സംബന്ധിച്ചുള്ള പ്രഖ്യാപനം യുണ്ടായേക്കും. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് കെജ്‍രിവാള്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എ.എ.പിക്ക് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. അതേസമയം 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എ.എ.പി നേടിയിരുന്നു. ബി.ജെ.പിക്ക് മൂന്ന് സീറ്റാണ് അന്ന് കിട്ടിയത്.ഉയര്‍ന്ന വൈദ്യുതിനിരക്ക് കുത്തനെ കുറച്ചതിന് പുറമെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളടക്കം നിരവധി ക്ഷേമ പദ്ധതികളില്‍ നടപ്പിലാക്കിയത് 2020ലും അധികാര തുടര്‍ച്ചയ്ക്ക് സഹായിക്കും എന്ന പ്രതീക്ഷയിലാണ് കെജ്‍രിവാള്‍