ആത്മഹത്യാ പ്രേരണ അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം
50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം
ഡൽഹി :ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്ന് കോടതി മഹാരാഷ്ട്രയിലെ റായ്ഗഡ് പൊലീസിന് നിർദേശം നൽകി. അർണബ് അന്വേഷണത്തോട് പൂർണമായും സഹകരിക്കണം.
ജാമ്യാപേക്ഷയിൽ വാദം ബിനീഷിന്റെ കസ്റ്റഡി നിയമ വിരുദ്ധമെന്ന് പ്രതിഭാഗം
സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല.ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണാബിന്റെയും കൂട്ടുപ്രതികളായ നിതീഷ് ശാർദ, പ്രവീൺ രാജേഷ് സിങ് എന്നിവരുടെയും ഹരജി അടിയന്തരപ്രാധാന്യത്തോടെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. എഫ്.ഐ.ആര്‍ ഉള്ളതു കൊണ്ടുമാത്രം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വാദംകേള്‍ക്കലിനിടെ നിരീക്ഷിച്ചു
രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം