അബ്ദുല്ലക്കുട്ടിക്ക് ഇന്ന് ബി.ജെ.പി അംഗത്വം നൽകും
ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക
ഡൽഹി :എ.പി അബ്ദുല്ലക്കുട്ടിക്ക് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം ലഭിച്ചേക്കും . ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പുകഴ്ത്തി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.