മാനേജ്മെന്റ് ക്വാട്ടയില്‍ ഇ ഗ്രാന്റ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി

എയിഡഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി

0

തിരുവനന്തപുരം :എയിഡഡ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ ഇ ഗ്രാന്റ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി
എയിഡഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി. ആനുകൂല്യം കൈപ്പറ്റിയ വിദ്യാര്‍ഥികളില്‍ നിന്നും പണം തിരികെ പിടിക്കാന്‍ ഒ.ബി.സി ഡയറക്ടര്‍ ഉത്തരവിട്ടു. സ്ഥാപന മേധാവികള്‍ പണം തിരികെ അടച്ച് ചെലാന്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

വീഡിയോ കോണ്‍ഫറന്‍സിലാണ് ഒ.ബി.സി ഡയറക്ടര്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാപന മേധാവികള്‍ക്ക് വകുപ്പില്‍ നിന്നും സര്‍ക്കുലര്‍ ലഭിച്ചത്. ഇ – ഗ്രാന്റ് ആനുകൂല്യം ഇത്തരത്തിലുള്ള വിദ്യാര്‍ഥികള്‍‌ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കൌണ്ടിലേക്ക് തിരിച്ചടച്ച് ചെലാന്‍ സമര്‍പ്പിക്കണം. ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം മാത്രം ഉള്ളതിനാല്‍ ആനുകൂല്യം സ്ഥാപനത്തിന്റെ അക്കൌണ്ടിലായിരുന്നു ക്രെഡിറ്റ് ആയിരുന്നത്. അതിനാല്‍ സ്ഥാപന മേധാവികള്‍ തന്നെ തുക തിരിച്ചടയ്ക്കണമെന്നുമാണ് ജില്ലാ പട്ടിക ജാതി വികസന ഓഫീസുകളില്‍ നിന്നും കോളജുകള്‍ക്കുള്ള അറിയിപ്പ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യത്തിന് സീറ്റില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും അതിനാല്‍ ഒ.ബി.സി ഡയറക്ടറേറ്റ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് രംഗത്ത് എത്തി. ഒ.ബി.സി ഡയറക്ടറേറ്റിന്റെ തീരുമാനം ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നതിലേക്ക് നയിക്കും.

You might also like

-