വാറ്റിന്റെ പേരിൽ വ്യാപാരികളെ സർക്കാർ കൂളയടിക്കുന്നു :ആന്റോ ആന്റണി എംപി

ആത്മഹത്യ ചെയ്ത മത്തായി ദാനിരയലിന്റെ മൃതദേഹവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയി കളക്‌ട്രേറ്റ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

0

പത്തനംതിട്ട : കാലഹരണപ്പെട്ടു പോയ വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരി സമൂഹത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സംസ്ഥാന ധനകാര്യ വകുപ്പ് നടത്തുന്നതെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.ആത്മഹത്യ ചെയ്ത മത്തായി ദാനിരയലിന്റെ മൃതദേഹവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയി കളക്‌ട്രേറ്റ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

മഹാ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട വ്യാപാരി സമുഹത്തിന് യാതൊരു സഹായവും നൽകാൻ തയ്യാറാവാത്ത സർക്കാരാണ് ഇപ്പോൾ വ്യാപാരികളെ നികുതിയുടെ പേരിൽ കൊള്ളയടിക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. കളക്ട്രേറ്റ് മാർച്ചിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ ജെ ഷാജഹാൻ അധ്യക്ഷതവഹിച്ചു. വ്യാപാരികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ നോട്ടീസ് അയക്കുന്ന വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കെ എ ഷാജഹാൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഈ മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ , നൗഷാദ് റാവുത്തർ, കെ ആർ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

You might also like

-