“കോവിഡ് വ്യാപനം ഇന്നും നാളെയും  3.75 ലക്ഷം പേരുടെ കൂട്ടപ്പരിശോധന

ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവർ, കൊറോണ രോഗലക്ഷണം ഉള്ളവർ, വാക്‌സിൻ എടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, ഒപിയിലെ മറ്റ് രോഗികൾ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ കൂട്ടപ്പരിശോധന. രോഗബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്നും നാളെയും ആയി 3.75 ലക്ഷം പേരുടെ കൂട്ടപ്പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും.തുടർച്ചയായി രോഗബാധ നിലനിൽക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്.

ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവർ, കൊറോണ രോഗലക്ഷണം ഉള്ളവർ, വാക്‌സിൻ എടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, ഒപിയിലെ മറ്റ് രോഗികൾ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും.കൊറോണ മുക്തരായവരെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാംപിളുകൾ നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും അയയ്ക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യാനും സർക്കാർ തീരുമാനമുണ്ട്.

You might also like

-