രുചിയുടെ രാജാവ് ആന്തണി ബൊർദ്വയ്ൻ ജീവനൊടുക്കി
സിഎൻഎൻ സെലിബ്രിറ്റി ഷെഫ് ആന്തണി ബൊർദ്വയ്ൻ ജീവനൊടുക്കി
പാരീസ്: സിഎൻഎൻ സെലിബ്രിറ്റി ഷെഫ്, ആന്തണി ബൊർദ്വയ്ൻമരിച്ചനിലയിൽ കണ്ടെത്തി . ഫ്രാൻസിൽ സ്ട്രാറ്റ്സ്ബർഗിലെ ഹോട്ടൽ മുറിയിൽ ഇദ്ദേഹത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തുകയായിരുന്നു.സിഎൻഎൻ ചാനലിലെ ബൊർദ്വയ്ൻ അവതാരകനായ യാത്രാ-ഭക്ഷണ പരിപാടി “പാർട്സ് അണ്‍നോണ്‍’ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടി നൽകി. പരിപാടിയുടെ അടുത്ത എപ്പിസോഡ് ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ബൊർദ്വയ്ൻ ഫ്രാൻസിലെത്തിയത്. ബൊർദ്വയ്ന്റെ മരണം സിഎൻഎൻ സ്ഥിരീകരിച്ചു.
2013-ലാണ് ഇദ്ദേഹം സിഎൻഎനിൽ ചേർന്നത്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തിനിടെ ജീവനൊടുക്കുന്ന രണ്ടാമത് സെലിബ്രിറ്റിയാണ് ബൊർദ്വയ്ൻ. അമേരിക്കൻ ഫാഷൻ ലോകത്തെ പ്രമുഖയായ ഡിസൈനർ കേറ്റ് സ്പേഡ്(55) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ന്യുയോർക്കിലെ പാർക്ക് അവന്യൂ അപ്പാർട്ട്മെൻറിൽ ചൊവ്വാഴ്ച യാണ് ആന്തണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്