നേര്യമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം ഒരാൾക്ക് പരിക്ക്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാന വന്ന് തമ്പടിച്ചു കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചിരുന്നു . പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിൽ വിവരം അറിയിച്ചുവെങ്കിലും ആനകളെ തുരുത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചട്ടില്ല .കാൽ മുട്ടിന് പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അടിമാലി | നേര്യമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം ഒരാൾക്ക് പരിക്കേറ്റു വാളറ കുളമാംകുഴി സ്വദേശി പ്രശാന്തിനാണ് പരിക്കേറ്റത് ജോലിക്ക് പോയി തിരികെ വീട്ടിലേക്ക് വരൂ വഴിയാണ് കാട്ടാനയുടെ അക്രമം ഉണ്ടായത് . ആനയെ കണ്ട് ഓടിയ പ്രശാന്തിന്റെ പിറകെ എത്തി ആന ഓടിക്കുകയായിരുന്നു .അതുഭുതകരമായാണ് ഇയാൾ ആനയുടെ പിടിയിൽ പെടാതെ രക്ഷപെട്ടത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാന വന്ന് തമ്പടിച്ചു കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചിരുന്നു . പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിൽ വിവരം അറിയിച്ചുവെങ്കിലും ആനകളെ തുരുത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചട്ടില്ല .കാൽ മുട്ടിന് പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു