കനത്ത മഴ മൂന്നാറിൽ മണ്ണിടിഞ്ഞു വീണ് വീട്ടമരിച്ചു

മണ്ണിടിച്ചിലിൽ പശ്ചാത്തലത്തിൽ മൂന്നാറിൽ ദുരിതാശ്വസ ക്യമ്പുകൾ തുറന്നു . സി ചർച്ച് ഓഡിറ്റോറിയം ഹാൾ , സി എസ് സി ചർച്ച് ഹാൾ , മർച്ചന്റ് അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിൽ ആണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത് .ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യപിച്ചിട്ടുണ്ട്

0

മൂന്നാര്‍ | മൂന്നാറിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു . മൂന്നാർ എം ജി കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല (38 ആണ്മരണപ്പെട്ടത്. എംജി കോളനിയിൽ വാട്ടർ ടാങ്കിൽ സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് അപകടമുണ്ടായത്.രണ്ട് പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട് .പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മണ്ണിടിച്ചിലിൽ പശ്ചാത്തലത്തിൽ മൂന്നാറിൽ ദുരിതാശ്വസ ക്യമ്പുകൾ തുറന്നു . സി ചർച്ച് ഓഡിറ്റോറിയം ഹാൾ , സി എസ് സി ചർച്ച് ഹാൾ , മർച്ചന്റ് അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിൽ ആണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത് .ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യപിച്ചിട്ടുണ്ട്

ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവായത്. ചൊവ്വാഴ്ച രാത്രി ഏഴ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

You might also like

-