മൂന്നാരിൽ വീണ്ടും കാട്ടാന ആക്രമണം മാട്ടുപ്പെട്ടിയിലെ വഴിയോരക്കട പടയപ്പ തകർത്തു
പടയപ്പയേ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആന ഇപ്പോൾ തെന്മല എസ്റ്റേറ്റ് മേഖലയിൽ ആണ് തമ്പടിച്ചിരിക്കുന്നത്.
മൂന്നാർ | മൂന്നാരിൽ വീണ്ടും കാട്ടാന ആക്രമണം മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രിയാണ് മാട്ടുപ്പെട്ടിയിലെ വഴിയോരക്കട പടയപ്പ തകർത്തത്. കഴിഞ്ഞദിവസവും ആന ഇതേ സ്ഥലത്തെ കടകൾ തകർത്തിരുന്നു. പടയപ്പയേ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആന ഇപ്പോൾ തെന്മല എസ്റ്റേറ്റ് മേഖലയിൽ ആണ് തമ്പടിച്ചിരിക്കുന്നത്.
ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ കാട്ടാനക്കൂട്ടവും കടകൾ തകർത്തു. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. മദപ്പാടിലുള്ള ആന ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി. ഒരാഴ്ചയായി കണ്ണൂർ അടക്കാത്തോട് മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ കടുവ റബർ തോട്ടത്തിൽ ഉണ്ടായിരുന്നും. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കണ്ണൂർ അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.