നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി

കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിന്റെ സഹതടവുകാരനായിരുന്നു വിഷ്ണു.

0

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി. കേസിലെ പത്താംപ്രതി വിഷ്ണുവിനെയാണ് മാപ്പുസാക്ഷിയാക്കിയത്. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. മാപ്പുസാക്ഷിയാകണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു കോടതിയിൽ ഹർജി നൽകിയിരുന്നു.കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിന്റെ സഹതടവുകാരനായിരുന്നു വിഷ്ണു. ജയിലിൽവെച്ച് പണം ആവശ്യപ്പെട്ട് സുനി ദിലീപിന് കത്തയച്ചപ്പോൾ വിഷ്ണുവായിരുന്നു സാക്ഷി. കേസിൽ നേരത്തെ വിപിൻലാൽ അടക്കമുള്ള മൂന്ന് പ്രതികളെ മാപ്പുസാക്ഷിയാക്കിയിരുന്നു.

കേസിൽ ഒരു ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് വിചാരണ ആരംഭിച്ചത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കേ ദിലീപിന്റെ അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണ വീണ്ടും നീണ്ടത്.

You might also like

-