ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലത്തിനുളള തീയ്യതിയും വേദിയും പ്രഖ്യാപിച്ചു.

ഡിസംബര്‍ 17,18 തീയതികളില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ആണ് താരലേലം നടക്കുക.

0

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലത്തിനുളള തീയ്യതിയും വേദിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 17,18 തീയതികളില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ആണ് താരലേലം നടക്കുക.

ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഐപിഎല്‍ താരലേലത്തിന് ജയ്പൂര്‍ വേദിയാകുന്നത്. മുന്‍ സീസണുകളില്‍ ബെംഗളൂരുവിലായിരുന്നു ലേലം നടന്നിരുന്നത്.

അതേസമയം ഐപിഎല്‍ താരലേലത്തിന്റെ പ്രഖ്യാപനത്തില്‍ ചില ഫ്രാഞ്ചസികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാരണം അടുത്തസീസണ്‍ ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍കിടെ താരലേലം പ്രഖ്യാപിച്ചതാണ് ഫ്രാഞ്ചസികളെ ചൊടിപ്പിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ വേദിയും സമയക്രമവും തീരുമാനിച്ചതിന് ശേഷം മാത്രം താരലേലം പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഈ ഫ്രാഞ്ചസികളുടെ നിലപാട്.

ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയിലോ, യു.എ.ഇ യിലോ ആകും നടക്കുക. നേരത്തെ 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടന്നിരുന്നത്. 2014 ഐപിഎല്ലിന്റെ ആദ്യ പാദ മത്സരങ്ങള്‍ക്ക് യു.എ. ഇ യായിരുന്നു വേദിയായത്.

You might also like

-