ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി.

സന്നിധാനത്ത് പോലീസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഭക്തന്മാരുടെ മേല്‍ പോലീസ് കടന്നുകയറ്റം നടത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു.

0

പത്തനംതിട്ട: ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി. സന്നിധാനത്ത് ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതും ശൗചാലയങ്ങള്‍ പൂട്ടിയിട്ടതും മനുഷ്യാവകാശലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു.

സന്നിധാനത്ത് പോലീസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഭക്തന്മാരുടെ മേല്‍ പോലീസ് കടന്നുകയറ്റം നടത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു.

ഭക്തര്‍ക്ക് സന്നിധാനത്തേക്കെത്താന്‍ സര്‍ക്കാര്‍ ബസ് സൗകര്യമൊരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-