“ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുന്നയാളാണ് .. “കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് അനില്‍ ആന്റണി

'"അടുത്തിടെയായി ജയശങ്കറിനെ കാണാന്‍ ഗംഭീരമാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നു. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. അത് ആഗോള പ്ലാറ്റ്‌ഫോമുകളില്‍ ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യുന്നു',

0

ഡല്‍ഹി| കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് അനില്‍ ആന്റണി രംഗത്ത്. ഉള്ളത് ഉള്ളതുപോലെ പറയുന്നയാളാണ് ജയശങ്കര്‍. എപ്പോഴും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുന്നയാളാണ് അദ്ദേഹമെന്നും അനില്‍ പറഞ്ഞു. ‘റൈസിന ഡയലോഗ് 2023’ ന്റെ ഭാഗമായി സിഡ്‌നിയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജയശങ്കറിന്റെ സംവാദം ചൂണ്ടിക്കാട്ടിയായിരുന്നു അനിലിന്റെ പ്രശംസ.

‘”അടുത്തിടെയായി ജയശങ്കറിനെ കാണാന്‍ ഗംഭീരമാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നു. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. അത് ആഗോള പ്ലാറ്റ്‌ഫോമുകളില്‍ ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യുന്നു’, സിഡ്‌നിയിലെ പരിപാടിയില്‍ ജയശങ്കര്‍ നടത്തിയ പരാമര്‍ശം പങ്കുവെച്ച് അനില്‍ ട്വീറ്റ് ചെയ്തു.

ബിബിസി ഡോക്യുമെന്ററിക്കെതിരെയും അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല. ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ വിമര്‍ശനം അനിലിനെതിരെ ഉയര്‍ന്നു. തുടര്‍ന്നായിരുന്നു അനില്‍ ആന്റണി പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജി വെച്ചത്. രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അനില്‍ ഉന്നയിച്ചത്.

You might also like

-