എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് അനില്‍ അക്കര
'പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ശിവശങ്കറും ഉള്‍പ്പെടെയുള്ള ആളുകള്‍ ഗള്‍ഫിലേക്ക് പോയി കരാറുണ്ടാക്കുന്നു. പിന്നീട് നടന്നത് വലിയ തട്ടിപ്പാണ്. ഈജിപ്ത്യന്‍ പൗരന്‍ ഖാലിദാണ് പണം തിരികെ യുഎഇയിലേക്ക് കൊണ്ടുപോയത്. അഴിമതിയുടെ സത്യസന്ധവും പൂര്‍ണവുമായ മുഴുവന്‍ വിവരങ്ങളും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്
കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. ഒരു അറസ്റ്റ് കൊണ്ട് മാത്രം തീരേണ്ടതല്ല ലൈഫ് മിഷന്‍ കേസെന്നും അഴിമതിയുടെ പൂര്‍ണമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെന്നും കേസിലെ പരാതിക്കാരന്‍ കൂടിയായ അനില്‍ അക്കര പ്രതികരിച്ചു.മുഴുവന്‍ തെളിവുകളും താന്‍ സിബിഐയ്ക്ക് കൈമാറിയ കേസില്‍ ഒരു അറസ്റ്റ് രേഖപ്പെടുത്താന്‍ കേന്ദ്രഏജന്‍സികള്‍ എന്തുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ ആദ്യമായാണ് ഒരു അറസ്റ്റ് ഉണ്ടാകുന്നത്.സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
‘പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ശിവശങ്കറും ഉള്‍പ്പെടെയുള്ള ആളുകള്‍ ഗള്‍ഫിലേക്ക് പോയി കരാറുണ്ടാക്കുന്നു. പിന്നീട് നടന്നത് വലിയ തട്ടിപ്പാണ്. ഈജിപ്ത്യന്‍ പൗരന്‍ ഖാലിദാണ് പണം തിരികെ യുഎഇയിലേക്ക് കൊണ്ടുപോയത്. അഴിമതിയുടെ സത്യസന്ധവും പൂര്‍ണവുമായ മുഴുവന്‍ വിവരങ്ങളും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. എനിക്കെതിരെ വീട് മുടക്കി എന്ന് പ്രചാരണം നടത്തി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിച്ചത്. അറസ്റ്റില്‍ പരാതിക്കാരന്‍ എന്ന നിലയില്‍ സന്തോഷമുണ്ട് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ,. അനില്‍ അക്കര പറഞ്ഞു