തിരുവനന്തപുരം സ്വര്ണ്ണ കടത്തു കേസിൽ സ്വപ്‍ന സുരേഷും കൂട്ടാളി സന്ദീപ് നായരും പിടിയിലായതായി സ്ഥികരിച്ചു ദേശിയ വാർത്ത ഏജൻസി
സ്വര്ണക്കടത്ത് സ്കാൻഡൽ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെയും എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്തു
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ.
ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.സ്വപ്നയെ ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം.
കുടുംബത്തിനൊപ്പം ഒളിവിൽ പോയ സ്വപ്നയ്ക്കൊപ്പം മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
സ്വര്ണക്കടത്ത് സ്കാൻഡൽ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെയും എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്തു
ഇരുവരും ബംഗളുരുവിൽ നിന്നാണ് ഇരുവരും പിടിയിലാവുന്നത് ഒളിപ്പോയതിനു ശേഷം ഏഴു ദിവസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാവുന്നത് . പ്രതികളുടെ ഫോൺ കേന്ദ്രികരിച്ചു എൻ ഐ എ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത് . എൻ ഐ എ യുടെ ബെംഗളൂരു യൂണിറ്റാണ് ഇരുവരെയും പിടികൂടി കസ്റ്റഡിയിൽ എടുത്തട്ടുള്ളത് പരാതികളെ നാളെ പത്തുമണിയോടെ കൊച്ചി യൂണിറ്റിൽ എത്തിച്ചു ചോദ്യം ചെയ്യും
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കുറിച്ച് തുമ്പുകിട്ടിയത് ഫോണ്‍വിളിയില്‍ നിന്നാണെന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തിയാണ് എന്‍.ഐ.ഐ സ്വപ്നയെ കണ്ടെത്തിയത്.ഒളിവിൽ കഴിഞ്ഞരുന്ന ഇവർക്കൊപ്പം സ്വപനയുടെ ഭർത്താവ് ബന്ധുക്കളും ഉണ്ടന്നാണ് റിപ്പോർട്ട്
ഇതിനിടെ സ്വര്‍ണക്കടത്ത് കേസിൽ ഒളിവിലുള്ള നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് . നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്.