കനത്ത മഴതുടരുന്നു ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചു ,നൂറോളം പേരെ കാണാതായി
രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി രംഗത്തുണ്ട്.
അമരാവതി | ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മഴ ശക്തമായിതുടരുകയാണ് . ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചതായാണ് റിപ്പോർട്ട്. നൂറോളം പേരെ കാണാതായി.മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ജില്ലാ കളക്ടർമാരോടൊപ്പം പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി രംഗത്തുണ്ട്. കപ്പഡ, ചിറ്റൂർ, അനന്തപൂർ, കുർനൂൽ എന്നിവിടങ്ങളിലാണ് മഴ ശക്തമായി ബാധിച്ചത്. റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷമായത്. ആന്ധ്രയിലെ പ്രധാന തീർഥാടനകേന്ദ്രമായ തിരുപ്പതിയിൽ വെള്ളം കയറി നൂറിലധികം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയും മഴയെത്തുടർന്ന് അടച്ചു.തിരുപ്പതിക്കുസമീപമുള്ള സ്വർണമുഖിനദിയും സംഭരണിയും കരകവിഞ്ഞൊഴുകുകയാണ്.
#WATCH | Andhra Pradesh CM Jagan Mohan Reddy conducted an aerial survey of flood-affected areas in Chittoor and Kadapa districts. pic.twitter.com/gu5vdVYfM5
— ANI (@ANI) November 20, 2021