അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും
അഭിനന്ദന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിങില്‍ വ്യക്തമായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദ്ദനത്തിനിരയായതിനെത്തുടര്‍ന്നാണ് വാരിയെല്ലിന് പരിക്കേറ്റത്. അഭിനന്ദനെ ഇന്ന് കൂടുതല്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കും. ഡിബ്രീഫിങ് അടക്കമുള്ള നടപടികള്‍ അതിന് ശേഷമായിരിക്കും.
ഡൽഹി :പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി സ്കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുപ്‍വാരയില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടമായി. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതല യോഗം ചേര്‍ന്നു.
അഭിനന്ദന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിങില്‍ വ്യക്തമായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദ്ദനത്തിനിരയായതിനെത്തുടര്‍ന്നാണ് വാരിയെല്ലിന് പരിക്കേറ്റത്. അഭിനന്ദനെ ഇന്ന് കൂടുതല്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കും. ഡിബ്രീഫിങ് അടക്കമുള്ള നടപടികള്‍ അതിന് ശേഷമായിരിക്കും. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു. ലഷ്കറെ ത്വയ്യിബെയുടെ രണ്ട് ഭീകരരെ വധിച്ചു. പക്ഷെ പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭീകരരില്‍ ഒരാള്‍ പാകിസ്താനിയും ഒരാള്‍ കശ്മീര്‍ സ്വദേശിയുമാണെന്നാണ് സൂചന. ഏറ്റുമുട്ടലില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസുദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമടക്കം ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനവാസം കൂടിയതും പ്രദേശത്തിന്റെ പ്രത്യേകതയുമാണ് ഏറ്റുമുട്ടല്‍ അറുപത് മണിക്കൂറിലധികം നീളാന്‍ ഇടയാക്കിയതെന്ന് കശ്മീര്‍ റേഞ്ച് ഐജി പറഞ്ഞു.
ഇന്നലെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, കാബിനറ്റ് സുരക്ഷ സമിതിയംഗങ്ങളായ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.