ബിജെപി നേതാക്കൾക്ക് ഭ്രാന്തിന് ചികിത്സ വേണം:ആനന്ദ് ശർമ
ജോധ്പുർ: ബിജെപി നേതാക്കൾക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ. ബിജെപി അധികാരത്തിൽ വന്നതിനുശേഷമാണ് ഇന്ത്യയിൽ വികസനമുണ്ടായതെന്ന് അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ ഭ്രാന്തിന് ചികിത്സ തേടണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടില്ല. ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപ് തന്നെ ഇന്ത്യ ഒരു സാന്പത്തിക ശക്തിയായി മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് ഇന്ത്യയിൽ ഐഐടികളും ഐഐഎമ്മുകളും ഉണ്ടായിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ വരുന്നതിനുമുൻപ് ഇന്ത്യയിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. അതിനാൽ അവർ ഭ്രാന്തിന് ചികിത്സ തേടണമെന്നും ശർമ പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപി സർക്കാർ നാല് വർഷം പൂർത്തിയാക്കിയെന്ന് ഓർക്കണമെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു