ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ . രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന
ശ്രീനഗർ :ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് . ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.അതിനിടെ ബാലാക്കോട്ട് വ്യോമാക്രമണ സമയത്ത് ജയ്ശെ മുഹമ്മദ് കാമ്പില്‍ 300 മൊബൈലുകള്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടെത്തല്‍ ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റോ അടക്കമുള്ള അന്വേഷണ ഏജന്‍സികളും സമാന വിവരം നല്‍കിയിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണത്തില്‍ എത്ര ഭീകരരെ വധിക്കാനായി എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായിരിക്കെയാണ് പുതിയ വിവരം പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ സര്‍ക്കാരോ വ്യോമസേനയോ തയ്യാറായിരുന്നില്ല. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പുറത്ത് വിടേണ്ടത് സര്‍ക്കാരാണ് എന്നായിരുന്നു വ്യോമസേന മേധാവി ബി.എസ് ധനോവയുടെ പ്രതികരണം. 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.