‘സത്യവാങ്മൂലത്തില്‍ അമിത് ഷാ സ്വത്ത് വിവരം മറച്ചു വച്ചു: കോൺഗ്രസ്സ്

സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വെച്ചു എന്നാണ് ആരോപണം.ഗാന്ധി നഗറിലുള്ള ഭൂമിയുടെ മൂല്യം വിപണി നിരക്കിനെക്കാൾ കുറച്ചാണ് കാണിച്ചിരിക്കുന്നത്. 66.55 ലക്ഷം വിപണി വിലയുള്ള ഭൂമിക്ക് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത് 25 ലക്ഷം രൂപ മാത്രം. ജനപ്രാതിനിധ്യ നിയമ പ്രകാരം 10 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

0

ഡൽഹി :ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് ഗാന്ധിനഗർ സ്ഥാനാർഥിയുമായ അമിത് ഷാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വച്ചതായിആരോപിച്ചു കോൺഗ്രസ്സ് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു അമിത് ഷാക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗുജറാത്ത് ഗാന്ധി നഗർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അമിത് ഷാ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തിന്റെ യഥാർത്ഥ മൂല്യം മറച്ചു വെച്ചു എന്നാണ് ആരോപണം.ഗാന്ധി നഗറിലുള്ള ഭൂമിയുടെ മൂല്യം വിപണി നിരക്കിനെക്കാൾ കുറച്ചാണ് കാണിച്ചിരിക്കുന്നത്. 66.55 ലക്ഷം വിപണി വിലയുള്ള ഭൂമിക്ക് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ളത് 25 ലക്ഷം രൂപ മാത്രം. ജനപ്രാതിനിധ്യ നിയമ പ്രകാരം 10 മാസം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാൽ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗാന്ധി നഗർ റിട്ടേർണിങ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം.2012ൽ 11.79 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന അമിത് ഷായ്ക്ക് ഇപ്പോഴത്തെ സത്യവാങ്മൂല പ്രകാരമുള്ളത് 38.81 കോടിയുടെ ആസ്തിയാണ്. അതായത് മൂന്നിരട്ടി. മോദി കാലത്ത് നേതാക്കളുടെ കുടുംബങ്ങൾക്കായിരുന്നു അച്ഛാ ദിൻ എന്നും കോണ്ഗ്രസ് കൂട്ടിച്ചേര്‍ത്തു.

You might also like

-