‘ഒരു രാജ്യം, ഒരു ഭാഷ’ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ
2019 കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമുക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.
ഡൽഹി :രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
സർദാർ പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 2019 കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമുക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്. ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ കരട് നയത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നിരുന്നു.
-
Amit ShahVerified account @AmitShah 3 hours agoMore
आज हिंदी दिवस के अवसर पर मैं देश के सभी नागरिकों से अपील करता हूँ कि हम अपनी-अपनी मातृभाषा के प्रयोग को बढाएं और साथ में हिंदी भाषा का भी प्रयोग कर देश की एक भाषा के पूज्य बापू और लौह पुरूष सरदार पटेल के स्वप्प्न को साकार करने में योगदान दें। हिंदी दिवस की हार्दिक शुभकामनाएं
-
भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है।