വെളിപെടുതാത്ത വിദേശ നിക്ഷേപത്തിനേറ്റ കണക്കു ചോദിച്ചു അംബാനികുടുംബത്തിന് ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്.

0

ഡൽഹി  :മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്‍റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്മെന്‍റ് ട്രസ്റ്റിന്‍റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാ‌‌ർച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപ്പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അംബാനി കുടുംബത്തിന്‍റെ വക്താവ് വിശദീകരിച്ചു. വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ സ്വത്തിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് കൊണ്ടാണ് വ്യവസായിയും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്കും മൂന്ന് മക്കൾക്കുമെതിരായി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

You might also like

-