അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്‌ മേല്‍ നികുതി ഉയര്‍ത്തിയ അമേരിക്കന്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

0

അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നികുതി കൂട്ടി. 5140 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്‌ മേല്‍ നികുതി ഉയര്‍ത്തിയ അമേരിക്കന്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ചൈനയുടെ നടപടി.കഴിഞ്ഞ വെള്ളിയാഴ്ചയാണ്, 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക നികുതി വര്‍ധിപ്പിച്ചത്. അതിന് മറുപടിയെന്നോണം 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. 5140 യുഎസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

You might also like

-