മാദ്ധ്യമനിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന: മുഖ്യമന്ത്രി

നിയന്ത്രണത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് യുക്തമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി സബ്മിഷന് മറുപടി നല്‍കി.

0

വിവാദമായ മാദ്ധ്യമനിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയെ അറിയിച്ചത്. നിലവിലുള്ള സര്‍ക്കുലറിനെ കുറിച്ച് ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ജോസഫ് എംഎല്‍.എയുടെ സബ്മിഷനാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിയന്ത്രണത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് യുക്തമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി സബ്മിഷന് മറുപടി നല്‍കി. എന്നാല്‍ ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കാനാണ് തീരുമാനം. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദൃശ്യ മാദ്ധ്യമങ്ങളും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും കൂടുതല്‍ സജീവമായതിനാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിന് മുന്‍കൂട്ടി അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ആര്‍.ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

You might also like

-