കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര; സുരക്ഷയ്ക്കായി 40,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍

 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ 9 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

0

ഡൽഹി :  കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥയാത്ര പുരോഗമിക്കുന്നു. ആദ്യ സംഘ തീര്‍ഥാടകര്‍ ബേസ് ക്യാമ്പായ ശിവ ഗുഹയില്‍ എത്തിച്ചേര്‍ന്നു. 40,000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്.

ജമ്മുവിലെ ഭഗവതി നഗര്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് തീര്‍ത്ഥാടകരുടെ ആദ്യസംഘം യാത്രയാരംഭിച്ചത്. സംഘം ആദ്യ ബേസ് ക്യാമ്പായ ഉദംപൂരിലെ ശിവഗുഹയില്‍ എത്തിച്ചേര്‍ന്നു. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു യാത്ര.‌

തീര്‍ത്ഥാടകരെ ആക്രമിക്കില്ലെന്ന് ഭീകരര്‍ അറിയിക്കുന്ന സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് നായികോയുടെ പേരിലായിരുന്നു സന്ദേശം. കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രക്കായി ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓഗസ്ത് 26നാണ് യാത്ര സമാപിക്കും

You might also like

-