ശബരിമലക്ക് പോകാൻ താല്പര്യപ്പെട്ടയുവതികൾക്കൊപ്പം വാർത്ത സമ്മേളനം നടത്തിയ യുവതിയുടെ വീടിനെ നേരെ ആക്രമണം

രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.

0

മലപ്പുറം :ശബരിമലക്ക് പോകാൻ താല്പര്യപ്പെട്ടയുവതികൾക്കൊപ്പം വാർത്ത സമ്മേളനം നടത്തിയ യുവതയുടെ വീടിനെ നേരെ ആക്രമണം
മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണ ശിവകാമിവീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽച്ചിലുകൾ കല്ലേറിൽ തകർന്നു . വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് വ്യക്തമാക്കിയത്. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. ഇവർക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിൽ വാർത്ത സമ്മേളനം നടത്താൻ അനുമതി നൽകിയെന്നാരോപിച്ച് പ്രസ്സ് ക്ലബിന് മുന്നിൽ ബി ജെ പി ആർ എസ് എസ് പ്രവർത്തകർ നാമജപ പ്രതിക്ഷേധം സംഘടിപ്പിക്കുകയുണ്ടായി

അതേസമയം അക്രമ കൊണ്ട് ആശയങ്ങളെയും ആദര്ശങ്ങളെയും അടിച്ചമർത്താനാവില്ലന്നും ഇതുവരെ ശബരിമലയ്ക്ക് പോകണമെന്ന് തൻ ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇവർ അക്രമം നടത്തിയ സാഹചര്യത്തിൽ മലക്ക് പോകാൻ ആഗ്രഹിക്കുന്നതായും അപര്‍ണ ശിവകാമിപറഞ്ഞു ശബരിമല സന്തർശനം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അങ്ങോട്ടുപോകുവാൻ . പൊലീസ് സംരക്ഷണം ഉറപ്പാക്കണം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ത്തിന്റെ പേരിൽ അപര്‍ണയുടെ വീടിന് നേരെ . ഇന്ന് പുലര്‍ച്ചെയാൻ ആക്രമണമുണ്ടായത്

You might also like

-