ഇലന്തൂര്‍ നരബലി മൂന്ന് പ്രതികളേയും 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പോലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത് . നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു
കൊച്ചി | ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. പോലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത് . നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നതില്‍ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുള്‍പ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിര്‍ബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം നരബലിക്കേസിൽ റോസിലിൻ, പത്മം എന്നിവരുടെ കൊലപാതകം പുറത്ത് അറിയാതിരിക്കാൻ ഭഗവൽ സിങിനെ കൊലപ്പെടുത്താൻ ഷാഫിയും ലൈലയും പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു സ്ത്രീകളെ നരബലി നൽകിയത് ദേവീപ്രീതിക്കായി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പത്മയ്ക്ക് പതിനയ്യായിരം രൂപയും റോസ്‌ലിയെ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.