മരട് ആല്‍ഫാ സെറിന്‍ ഫ്ലാറ്റില്‍ സ്ഫോടനത്തിന് അന്തിമാനുമതി, 11 ന് പൊളിക്കും

സ്ഫോടകവസ്തുകള്‍ എത്തിക്കാന്‍ ജില്ലാ മജിസ്ട്രേട്ടും അനുമതി നല്‍കി. ഈ മാസം 11 ന് സ്ഫോടനം നടത്താനാണ് നീക്കം. മറ്റന്നാള്‍ സ്ഫോടക വസ്തുക്കള്‍ എത്തിക്കും

0

കൊച്ചി :മരടിലെ ആല്‍ഫാ സെറിന്‍ ഫ്ലാറ്റില്‍ സ്ഫോടനത്തിന് അന്തിമാനുമതി. സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കിയത് പെസോയാണ്. സ്ഫോടകവസ്തുകള്‍ എത്തിക്കാന്‍ ജില്ലാ മജിസ്ട്രേട്ടും അനുമതി നല്‍കി. ഈ മാസം 11 ന് സ്ഫോടനം നടത്താനാണ് നീക്കം. മറ്റന്നാള്‍ സ്ഫോടക വസ്തുക്കള്‍ എത്തിക്കും മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ അനിശ്ചിത കാല നിരാഹാരസമരത്തിലാണ്. ആൽഫാ സെരിൻ ഫ്ലാറ്റിനു ചുറ്റും താമസിക്കുന്നവരാണ് പുതുവർഷദിനം മുതൽ ഉപവാസം ഇരിക്കുന്നത്. ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്‌ടർ വിളിച്ച യോഗത്തിൽ നിന്ന് വിട്ട്നിൽക്കാനും തീരുമാനിച്ചു.

ക്രിസ്തുമസ് ദിനത്തിൽ സമീപവാസികൾ നടത്താനിരുന്ന പട്ടിണി സമരം മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്ന് കരുതിയാണ് വേണ്ടെന്നു വച്ചത്. എന്നാൽ നിവേദനം കൊടുത്തിട്ടും പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ നാൽപ്പതോളം കുടുംബങ്ങളുന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. നിയമസമ്മേളനത്തിലും വിഷയം ഉന്നയിച്ചില്ല എം.എൽ.എയും എം.പിയുമെല്ലാം ചതിക്കുകയാണെന്ന് പറഞ്ഞാണ് ഇന്നുമുതൽ പട്ടിണി സമരത്തിലേക്ക് പരിസരവാസികൾ നീങ്ങിയത്.ഫ്ലാറ്റുകൾക്ക് സമീപത്ത് താമസിക്കുന്നവരുടെ ഇൻഷൂറൻസ് പരിരക്ഷയുടെ കാര്യത്തിലെ അവ്യക്തത നീക്കണമെന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. കൂടാതെ ജനവാസം കൂടിയ പ്രദേശത്തുള്ള ആൽഫ സെറിൻ ഫ്ലാറ്റിനു പകരം ജനവാസം കുറഞ്ഞ പ്രദേശത്തുള്ള ജെയൻ കോറൽ കോവ് ഫ്ലാറ്റില്‍ ആദ്യം സ്ഫോടനം നടത്തണമെന്നും ഇവർ പറയുന്നു. സബ് കളക്ടർ വാശി ഉപേക്ഷിക്കണം എന്ന് വ്യക്തമാക്കിയാണ് സമരത്തിലേക്ക് ഇറങ്ങിയത്. വരും ദിവസങ്ങളിൽ റോഡ് ഉപരോധം അടക്കം പ്രക്ഷോഭം ശക്തമാക്കും എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

You might also like

-