രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി

ശബരിമലയിലെ ഹെലിപാഡ് അസൗകര്യം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

0

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. രാഷ്ട്രപതി ഭവനിൽ നിന്ന് സർക്കാരിന് ലഭിച്ച യാത്രാപരിപാടിയിൽ ശബരിമല സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല. ശബരിമലയിലെ ഹെലിപാഡ് അസൗകര്യം ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം ഹെലിപാഡ് സൗകര്യം, സുരക്ഷാ ക്രമീകരണം എന്നിവ സംബന്ധിച്ച് രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനോട് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ശബരിമലയിലെ ഹെലിപാഡിന്റെ അഭാവം ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. അതേസമയം സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിൽ നിന്നും പ്രഥമിക അന്വേഷണം മാത്രമാണ് നടന്നിരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു

പാണ്ടിത്താവളത്തെ ജലസംഭരണിയിൽ ഹെലിപാഡൊരുക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിച്ചിരുന്നു. ഇതിനായുള്ള പ്രാഥമിക പരിശോധനകളും നടത്തി. എന്നാൽ ഇതിന് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്കാകും പോകുക. അവിടെ നിന്ന് കൊച്ചിയിലെത്തി ഡൽഹിയിലേക്ക് മടങ്ങും.

You might also like

-