കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതരാവസ്ഥയിൽ വിഷമദ്യമെന്ന് സംശയം
കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കോഴിക്കോട് :കോടഞ്ചേരിയിൽ മദ്യംകഴിച്ചയാൾ മരിച്ചു. കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കൊളപ്പനൊപ്പം മദ്യം കഴിച്ച രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണു സൂചന. ഇവർ വിഷമദ്യമാണ് കഴിച്ചതെന്നു പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.