ആലപ്പുഴയിൽ ഇനി ആര് ?കോൺഗ്രസ്സിന് കീറാമുട്ടി

എ എം ആരിഫിനെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പുകളിലെങ്ങും. കെ സി വേണുഗോപാല്‍ പിന്‍മാറിയതോടെയ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കാണുന്നത് വി എം സുധീരനെയാണ്

0

ആലപ്പുഴ: സ്റ്റിങ് എം പി കെ സി വേണുഗോപാല്‍ ആലപ്പുഴയിൽ വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഘ്യപിച്ചതോടെ പകരക്കാരനെ കണ്ടെത്താൻ ചർച്ച സജീവകാക്കിയിരിക്കുകയാണ് ജില്ലയിലെ കോൺഗ്രസ്സ് നേതൃത്തം വേണുഗോപാലിന് പരം വി എം സുധീരന്റെ പേരാണ് ആദ്യം പരിഗണിച്ചതെങ്കിലും മത്സരിക്കുന്നകാര്യത്തിൽ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത് ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന ആത്മവിശ്വാസത്തില്‍ ഒരു മാസം മുമ്പ് തന്നെ ഈ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ഇതിനിടെയാണ് വേണുഗോപാൽ മത്സരിക്കില്ലെന്ന് പ്രഘ്യപിക്കുന്നത്
ആലപ്പുഴയിൽ ഇടതുമുന്നണി കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ സാഹചര്യത്തിൽ .
എൽ ഡി എഫ് ണ് നിർണായക സ്വാധിനമുള്ള മണ്ഡലത്തിൽ എ എം ആരിഫിനെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാമ്പുകളിലെങ്ങും. കെ സി വേണുഗോപാല്‍ പിന്‍മാറിയതോടെയ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കാണുന്നത് വി എം സുധീരനെയാണ്.

വി എം സുധീരന്‍ മല്‍സരിക്കാനില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, ബാബു പ്രസാദ്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കൂടിയായ പി സി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷന്‍ എം ലിജു എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് ആലപ്പുഴയില്‍ സജീവമായി പരിഗണിക്കുന്നു. ജില്ലയ്ക്ക് പുറത്തുള്ള മറ്റു നേതാക്കളെയും പരിഗണിക്കുന്നുണ്ടെന്നുള്ള ആലപിഴയിലെ കോൺഗ്രസ്സ് നേതാക്കൾ വ്യകതമാക്കുന്നുണ്ട്

You might also like

-