തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി – സി പി എം സംഘര്‍ഷം. സംഘർഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

സംഘർഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിൽ എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അബു ഉൾപ്പടെ ഏ‍‍ഴോളം പേർക്ക് പരിക്കേറ്റു.രണ്ട് കടകളും അക്രമികൾ അടിച്ചു തകർത്തു

0

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി – സി പി എം സംഘര്‍ഷം. സംഘർഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിൽ എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അബു ഉൾപ്പടെ ഏ‍‍ഴോളം പേർക്ക് പരിക്കേറ്റു.രണ്ട് കടകളും അക്രമികൾ അടിച്ചു തകർത്തു.പരുക്കേറ്റ അബുവിനെ മെഡിക്കൽകോളേജാശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘമെത്തിയ ആറോളം ബൈക്കുകൾ കസ്റ്റഡിയിൽഎടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉൾൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

എസ് എഫ് ഐ പാറശാല ഏരിയ പ്രസിഡന്‍റ് അബുവിന്‍റെ തലക്ക് പുറകിലാണ് വെട്ടേറ്റത്. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഉണ്ടായ തർക്കമാണ് സി പി എം-ബി ജെ പി അക്രമത്തിൽ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

You might also like

-